05:42pm 12 May 2026
NEWS
ലേറ്റായി വന്നാലും ലേറ്റസ്റ്റായി പുറത്തുവന്ന രാഘവ ലാറൻസിന്റെ 'കാഞ്ചന-4' അപ്ഡേറ്റ്..
12/05/2026  03:11 PM IST
Cinema desk
ലേറ്റായി വന്നാലും ലേറ്റസ്റ്റായി പുറത്തുവന്ന രാഘവ ലാറൻസിന്റെ കാഞ്ചന-4 അപ്ഡേറ്റ്..

തമിഴിലെ മുൻനിര നടനും, സംവിധായകനും, നൃത്ത സംവിധായകനുമായ  രാഘവ ലാറൻസ് അഭിനയിച്ച്,  സംവിധാനം ചെയ്ത 'കാഞ്ചന' എന്ന സിനിമ 2011-ൽ റിലീസായി വമ്പൻ വിജയമായി.     ഇതിൻ്റെ തുടർച്ചയായി 2015-ൽ 'കാഞ്ചന-2', 2019-ൽ 'കാഞ്ചന-3' എന്നിവയും റിലീസായി ആരാധകരെ ഏറെ ആകർഷിക്കുകയുണ്ടായി. ഇങ്ങിനെ തുടർച്ചയായി ഹൊറർ കോമഡി ജാനറിൽ മൂന്ന് ഭാഗങ്ങൾ പുറത്തുവന്നു വിജയിച്ചതിനെ തുടർന്ന് ഇപ്പോൾ അതിന്റെ നാലാം ഭാഗം ഒരുക്കി വരികയാണ് രാഘവ ലാറൻസ്. ഏകദേശം രണ്ടു വർഷങ്ങൾക്ക് മുൻപ് ഈ ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം പുറത്തുവന്നിരുന്നു. എന്നാൽ ചിത്രത്തിന്റെ ചിത്രീകരണം വളരെ വൈകിയാണ് തുടങ്ങിയത്.    
രാഘവ ലാറൻസ് എഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ രാഘവ ലാറൻസിനൊപ്പം  പൂജാ ഹെക്ടേ, ബോളിവുഡ് താരം നോറ പതേഹി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളിൽ അഭിനയിക്കുന്നത്. ഇപ്പോൾ ചിത്രത്തിന്റെ മുക്കാൽ ഭാഗം ചിത്രീകരണം കഴിഞ്ഞു എന്നാണ് പറയപ്പെടുന്നത്. ഇതിനോടനുബന്ധിച്ച് രാഘവ ലാറൻസ് ചിത്രത്തിന്റെ ഒരു പോസ്റ്ററും പുറത്തുവിട്ടിട്ടുണ്ട്. ഈ നാലാം ഭാഗം ഇതിന് മുൻപ് വന്ന മൂന്ന് ഭാഗങ്ങളിൽ നിന്നും വളരെ വ്യത്യസ്തമായ ഒരു ചിത്രമായിരിക്കുമെന്നും, ഇത്  'കാഞ്ചന' സീരീസിലെ അവസാന ഭാഗവുമായിരിക്കുമെന്നുള്ള റിപ്പോർട്ടും പുറത്തുവിട്ടിട്ടുണ്ട്.  അതോടൊപ്പം ഈ വർഷത്തിനുള്ളിൽ തന്നെ ചിത്രം റിലീസ് ചെയ്യാനും പദ്ധതിയിട്ടിട്ടുണ്ട് രാഘവ ലാറൻസ്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
CINEMA
img